Kerala

തൃശൂർ പൂരം; വെടിക്കെട്ട് ആരംഭിച്ചു

തൃശൂർ പൂരം വെടിക്കെട്ടിലെ പ്രതിസന്ധി മാറി പൂരം വെടിക്കെട്ടിന് തിരികൊളുത്തി.വെടിക്കെട്ട് അഞ്ച് മണിക്കൂറോളമാണ് വൈകിയത്. പതിനായിരക്കണക്കിന് ജനങ്ങൾ പൂരത്തിനായി കാത്തിരുന്നു. പൂരനഗരിയിൽ ആദ്യം പാറമേക്കാവിന്റെ വെടിക്കെട്ടിനാണ് തിരികൊളുത്തിയത്. ഇതിന് പിന്നാലെ തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തും.

ജില്ലാ ഭരണകൂടം നടത്തിയ ചർച്ചകൾക്ക് പിന്നാലെ മണിക്കൂറുകൾ വൈകിയ ശേഷം വെടിക്കെട്ട് നടത്താമെന്ന് ദേവസ്വങ്ങൾ തീരുമാനിക്കുകയായിരുന്നു. പാറമേക്കാവിന്റെ വെടിക്കെട്ടിന് ശേഷം തിരുവമ്പാടിയും വെടിക്കെട്ട് നടത്തും. മന്ത്രി കെ രാജനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. 15 മിനിറ്റ് വ്യത്യാസത്തിൽ തിരുവമ്പാടി വെടിക്കെട്ട് നടക്കുമെന്ന് കെ രാജൻ അറിയിച്ചു. തീരുമാനത്തിന് പിന്നാലെ പന്തലിലെ അണച്ച ലൈറ്റ് തെളിയിച്ചു.

വെടിക്കെട്ട് വൈകിയതിനെ തുടർന്ന് സ്വരാജ് റൗണ്ടിൽ നൂറ് കണക്കിന് ആളുകളാണ് കാത്തിരുന്നത്. പോലീസ് നിയന്ത്രണം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്റെ നിലപാട്. വെടിക്കെട്ടിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയെന്നാരോപിച്ച് പൂരം നിർത്തിവെച്ചാണ് തിരുവമ്പാടി ദേവസ്വം പ്രതിഷേധിച്ചത്. വെടിക്കെട്ട് സ്ഥലത്തു നിന്ന് പൂരക്കമ്മിറ്റിക്കാരെ മാറ്റണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. 175 പേർക്ക് മാത്രം പ്രവേശനമെന്നും പൊലീസ് നിർദ്ദേശിച്ചു. എന്നാൽ വെടിക്കെട്ട് പണിക്കാരും കമ്മിറ്റിക്കാരുമായി ഏറെ പേർ പൂര പറമ്പിൽ വേണമെന്ന് തിരുവമ്പാടി ആവശ്യപ്പെട്ടു. വർണ്ണ പ്രതീക്ഷകൾക്ക് വിലങ്ങുതടിയായ പൊലീസിന്റെ അമിത നിയന്ത്രണത്തിൽ ജനങ്ങളും അക്ഷമരായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *