KeralaNews

തൃശൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു.

തൃശൂർ: തൃശൂർ മുപ്ലിയത്ത് അഞ്ച് വയസുകാരൻ വെട്ടേറ്റ് മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് കുഞ്ഞ് വെട്ടേറ്റ് മരിച്ചത്. അസം സ്വദേശിയായ അതിഥി തൊഴിലാളിയുടെ മകനായ നജിറുൾ ഇസ്ലാമാണ് മരിച്ചത്. കുട്ടിയുടെ അമ്മ നജിമ കാട്ടൂവിനും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതിഥി തൊഴിലാളികളായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ സംഘർഷമാണ്‌ കൊലപാതകത്തിലേക്കെത്തിയത്. ഇന്നലെ രാത്രിയിൽ രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തർക്കത്തിനിടെ നജിറുൾ ഇസ്ലാമിന് വെട്ടേറ്റു. കുട്ടിയെ വെട്ടിയ ആളെ മറ്റ് തൊഴിലാളികൾ കെട്ടിയിട്ട് വരന്തരപ്പിള്ളി പോലീസിന് കൈമാറി. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *