KeralaNews

തിരുവാമ്പാടി ജംഗ്ഷനില്‍ സപ്ലൈകോ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. 

തിരുവാമ്പാടി: തിരുവാമ്പാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിലെ അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കട്ടപ്പുറം വീട്ടില്‍ വര്‍ഗീസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്.  സംഭവം നടന്നത് ഈ മാസം മൂന്നിന് രാത്രിയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വെളുത്ത സ്‌കൂട്ടറില്‍ എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് മനസിലാകുകയും തുടർന്ന് സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *