Kerala

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിന്റെ പ്രചരണത്തിനെത്തി ശോഭന.!

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രചരണത്തിനിറങ്ങി നടിയും നര്‍ത്തകിയുമായ ശോഭന. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവരെ ബി ജെ പി പ്രചരണത്തിന് എത്തിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ശോഭനയെ രാജീവ് ചന്ദ്രശേഖറിനായി എത്തിച്ചത്.

രാജീവ് ചന്ദ്രശേഖറിനെ പിന്തുണക്കാനാണ് താന്‍ എത്തിയത് എന്നും അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു എന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിയുടെ പരിപാടിയിലും താന്‍ ക്ഷണിതാവാണ് എന്നും ശോഭന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആണ് ശോഭന തിരുവനന്തപുരത്ത് എത്തിയത്. നെയ്യാറ്റിന്‍കരയിലെ എന്‍ ഡി എ പ്രചരണപരിപാടികളിലും ശോഭന പങ്കെടുക്കും.

l

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *