തിരുവനന്തപുരം > സംസ്ഥാനത്തെ 29 തദ്ദേശ വാർഡിൽ ബുധനാഴ്‌ച നടന്ന ഉപതെരഞ്ഞെടുപ്പിൽ76.7 ശതമാനം പേർ വോട്ടുചെയ്‌തതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. 11 ജില്ലയിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് പഞ്ചായത്ത് വാർഡിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ 10 ന് ആരംഭിക്കും. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം.
പോളിംഗ് ശതമാനം
തിരുവനന്തപുരം
– പഴയകുന്നുമ്മേൽ പഞ്ചായത്തിലെ മഞ്ഞപ്പാറ- :76.41
കരുംകുളം പഞ്ചായത്തിലെ ചെക്കിട്ടവിളാകം- 70.67.
കൊല്ലം
പേരയം പഞ്ചായത്തിലെ പേരയം ബി : -78.95,
പൂതക്കുളം പഞ്ചായത്തിലെ കോട്ടുവൻകോണം : 78.72
പത്തനംതിട്ട –
പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ പുളിക്കീഴ്- : 49.47,
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി:- 57.71.
ആലപ്പുഴ –
ഏഴുപുന്നപഞ്ചായത്തിലെ വാത്തറ- :75.58,
പാണ്ടനാട് പഞ്ചായത്തിലെ വൻമഴി വെസ്റ്റ് :-77.90,
കാർത്തികപ്പള്ളി പഞ്ചായത്തിലെ കാർത്തികപ്പള്ളി : -81.96
മുതുകുളം ഞ്ചായത്തിലെ ഹൈസ്ക്കൂൾ : -73.18,
പാലമേൽ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര :- 76.50.
ഇടുക്കി –
ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ വണ്ണപ്പുറം :-62.78
ശാന്തൻപാറ പഞ്ചായത്തിലെ തൊട്ടിക്കാനം: -72.23
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ പൊന്നെടുത്താൽ :- 75.52
കരുണാപുരം പഞ്ചായത്തിലെ കുഴിക്കണ്ടം:- 76.38
എറണാകുളം –
വടക്കൻ പറവൂർ മുനിസിപ്പൽ കൗൺസിലിലെ വാണിയക്കാട് :-88.48
വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം :-76.75
പൂത്തൃക്ക പഞ്ചായത്തിലെ കുറിഞ്ഞി : -77.17
കീരംപാറ പഞ്ചായത്തിലെ മുട്ടത്തുക്കണ്ടം :-78.28.
തൃശൂർ –
വടക്കാഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ മിണാലൂർ സെന്റർ :– 79.81,
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം:– 68.75.
പാലക്കാട് –
കുത്തന്നൂർ പഞ്ചായത്തിലെ പാലത്തറ- :- 81.11
പുതൂർ ഗ്രാമപഞ്ചായത്തിലെ കോളപ്പടി- :- 94.10.
മലപ്പുറം –
മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ കൈനോട്- :- 88.46,
കോഴിക്കോട് –
മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂർ- :- 80.25
തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി :- -80.92
മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് :– 82.59,
കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ-:- 82.47.
വയനാട് –
കണിയാമ്പറ്റ പഞ്ചായത്തിലെ ചിത്രമൂല :- -83.62