News

​ണ്ടാം വി​​മാ​​ന​​വാ​​ഹി​​നി​​ക്ക് 8 കൊ​​ല്ലം മ​​തി​

കൊ​​ച്ചി: കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചാ​​ൽ അ​​ടു​​ത്ത വി​​മാ​​ന​​വാ​​ഹി​​നി​​ക്ക​​പ്പ​​ൽ എ​​ട്ടു കൊ​​ല്ല​​ത്തി​​നു​​ള്ളി​​ൽ നി​​ർ​​മി​​ച്ചു കൈ​​മാ​​റാ​​ൻ കൊ​​ച്ചി ക​​പ്പ​​ൽ​​ശാ​​ല. എ​​ന്നാ​​ൽ‌, ര​​ണ്ടാം വി​​മാ​​ന​​വാ​​ഹി​​നി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ സു​​ര​​ക്ഷാ കാ​​ര്യ​​ങ്ങ​​ൾ​​ക്കു​​ള്ള ക്യാ​​ബി​​ന​​റ്റ് ക​​മ്മി​​റ്റി (സി​​സി​​എ​​സ്) അ​​ന്തി​​മ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ത്ത​​തി​​നാ​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ര​​ണ്ടാം തീ​​യ​​തി​​യി​​ലെ കൊ​​ച്ചി സ​​ന്ദ​​ർ​​ശ​​ന​​വേ​​ള​​യി​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു സാ​​ധ്യ​​ത കു​​റ​​വ്.

ആ​​ദ്യ ത​​ദ്ദേ​​ശീ​​യ നി​​ർ​​മി​​ത ഐ​​എ​​ൻ​​എ​​സ് വി​​ക്രാ​​ന്ത് 45,000 ട​​ൺ ശേ​​ഷി​​യു​​ള്ള​​താ​​ണെ​​ങ്കി​​ൽ, 75,000 ട​​ൺ ശേ‍ഷി​​യു​​ള്ള വ​​ലി​​യ വി​​മാ​​ന​​വാ​​ഹി​​നി​​യാ​​ണ് ഇ​​നി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഈ ​​വെ​​ല്ലു​​വി​​ളി ഏ​​റ്റെ​​ടു​​ക്കാ​​ൻ പ​​ടു​​കൂ​​റ്റ​​ൻ വി​​മാ​​ന​​വാ​​ഹി​​നി​​ക​​ൾ നി​​ർ​​മി​​ക്കാ​​ൻ ശേ‍ഷി​​യു​​ള്ള പു​​തി​​യ ഡ്രൈ ​​ഡോ​​ക്കി​​ന്‍റെ നി​​ർ​​മാ​​ണം ക​​പ്പ​​ൽ​​ശാ​​ല​​യി​​ൽ അ​​ന്തി​​മ​​ഘ​​ട്ട​​ത്തി​​ലെ​​ത്തി. 2024ൽ ​​ഇ​​തു ക​​മ്മി​​ഷ​​ൻ ചെ​​യ്യാ​​നാ​​ണു ല​​ക്ഷ്യം. 

വി​​ക്രാ​​ന്തി​​ന് 20,000 കോ​​ടി രൂ​​പ ചെ​​ല​​വാ​​യി. 75,000 ട​​ണ്ണി​​ന്‍റെ പു​​തി​​യ വി​​മാ​​ന​​വാ​​ഹി​​നി​​ക്ക് ഇ​​തി​​ലി​​ര​​ട്ടി ചെ​​ല​​വു വ​​രും. പ്ര​​തി​​രോ​​ധ ബ​​ജ​​റ്റി​​ൽ വ​​ൻ കു​​തി​​ച്ചു​​ചാ​​ട്ട​​ത്തി​​നി​​ട​​യാ​​ക്കും എ​​ന്ന​​തി​​നൊ​​പ്പം, ന​​മ്മു​​ടെ സാ​​മു​​ദ്രി​​കാ​​ധി​​പ​​ത്യ ല​​ക്ഷ്യ​​ങ്ങ​​ളെ​​പ്പ​​റ്റി രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ൽ ഉ​​യ​​ർ​​ന്നേ​​ക്കാ​​വു​​ന്ന സം​​ശ​​യ​​ങ്ങ​​ളു​​മാ​​ണ് അ​​ന്തി​​മാ​​നു​​മ​​തി വൈ​​കി​​പ്പി​​ക്കു​​ന്ന​​ത്. ബ്ലൂ​​നേ​​വി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് വി​​മാ​​ന​​വാ​​ഹി​​നി​​ക​​ൾ ത​​ദ്ദേ​​ശീ​​യ​​മാ​​യി വി​​ക​​സി​​പ്പി​​ക്കാ​​ൻ ഇ​​ന്ത്യ ന​​യ​​പ​​ര​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​ത്. ഒ​​പ്പം, ന​​മ്മു​​ടെ സ​​മു​​ദ്രാ​​തി​​ർ​​ത്തി​​യി​​ൽ വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ചൈ​​നീ​​സ് ആ​​ധി​​പ​​ത്യ​​വും ഘ​​ട​​ക​​മാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മൂ​​ന്നു വി​​മാ​​ന​​വാ​​ഹി​​നി​​ക​​ൾ വേ​​ണ​​മെ​​ന്ന നാ​​വി​​ക​​സേ​​ന​​യു​​ടെ നി​​ല​​പാ​​ടി​​നെ പ്ര​​തി​​രോ​​ധ വി​​ദ​​ഗ്ധ​​ർ പി​​ന്താ​​ങ്ങു​​ന്നു. 

അ​​ടു​​ത്ത​​തി​​ന്‍റെ നി​​ർ​​മാ​​ണ​​ത്തി​​ന് കൂ​​ടു​​ത​​ൽ സ​​മ​​യം വേ​​ണ്ടി​​വ​​രി​​ല്ലെ​​ന്നും ചെ​​ല​​വ് കു​​റ​​വാ​​യി​​രി​​ക്കു​​മെ​​ന്നും ക​​പ്പ​​ൽ​​ശാ​​ല പ​​റ​​യു​​ന്നു. വി​​ക്രാ​​ന്ത് നി​​ർ​​മി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച 21,500 ട​​ൺ സ്പെ​​ഷ്യ​​ൽ ഗ്രേ​​ഡ് ഉ​​രു​​ക്ക് ഇ​​ന്ത്യ​​യി​​ൽ ത​​ന്നെ വി​​ക​​സി​​പ്പി​​ച്ച​​താ​​ണ്. ക​​പ്പ​​ൽ​​ശാ​​ല ആ​​ദ്യം സ​​മീ​​പി​​ച്ച റ​​ഷ്യ​​ൻ ക​​മ്പ​​നി​​ക​​ൾ ഈ ​​ഉ​​രു​​ക്കു ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യെ​​ങ്കി​​ലും ഉ​​യ​​ർ​​ന്ന വി​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു. തു​​ട​​ർ​​ന്നാ​​ണു രാ​​ജ്യം സ്വ​​ന്ത​​മാ​​യി സ്പെ​​ഷ്യ​​ൽ ഗ്രേ​​ഡ് ഉ​​രു​​ക്ക് വി​​ക​​സി​​പ്പി​​ച്ച​​തും റ​​ഷ്യ​​ൻ കു​​ത്ത​​ക ത​​ക​​ർ​​ത്ത​​തും. ഇ​​തി​​നു ര​​ണ്ടു​​കൊ​​ല്ലം താ​​മ​​സ​​മു​​ണ്ടാ​​യി. പു​​തി​​യ വി​​മാ​​ന​​വാ​​ഹി​​നി​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ൽ ഇ​​നി ഇ​​ത്ത​​രം കാ​​ല​​താ​​മ​​സ​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന് കൊ​​ച്ചി ക​​പ്പ​​ൽ​​ശാ​​ല സി​​എം​​ഡി മ​​ധു എ​​സ്. നാ​​യ​​ർ പ​​റ​​ഞ്ഞു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *