ആഗസ്ത് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിന്റെ ഭാഗമായി ഡിവൈഎഫ്ഐ സംസ്ഥാന ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം എന്ന മുദ്രാവാക്യം ഉയർത്തി 28 മുതൽ ആഗസ്ത് ഒമ്പതുവരെയാണ് ജാഥ.
വി വസീഫ് ക്യാപ്റ്റനായ വടക്കൻ ജാഥ കാസർകോട് ഉപ്പളയിൽ ആരംഭിച്ച് കൊടുങ്ങല്ലൂരിൽ സമാപിക്കും. ഡിവൈഎഫ്ഐ അഖിലേന്ത്യ ജനറൽസെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ ഉദ്ഘാടനം ചെയ്യും.