NewsWorld News

ചീങ്കണ്ണിയെ വിവാഹം കഴിച്ച് മെക്സിക്കൻ മേയർ

സാന്‍ അന്റോണിയോ: മെക്സിക്കോയിലെ ഒരു നഗരത്തിലെ മേയറിന്റെ കല്യാണ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സാധാരണ ഒരു കല്യാണം അല്ലേ? വൈറലാകാനും മാത്രം എന്താണ് അതിലുള്ളതെന്ന് ആ വീഡിയോ ഒന്നും കാണാത്ത ആളുകൾ ചോദിക്കാം. കാരണം മറ്റൊന്നുമല്ല, മേയറുടെ വധുവാണ് ഈ വാർത്ത വൈറലാകാൻ കാരണം. ഒരു ചീങ്കണ്ണിയെയാണ് മേയർ വിവാഹം കഴിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. 

സാൻ പെഡ്രോ ഹുവാമെലുല നഗരത്തിന്റെ മേയർ വിക്ടർ ഹ്യൂഗോ സോസ ചീങ്കണ്ണിയെ വിവാഹം കഴിച്ചത്. ചീങ്കണ്ണി ദൈവത്തിന്റെ പ്രതിനിധിയാണെന്ന് ഇവർക്കിടയിൽ വിശ്വസിക്കപ്പെടുന്നു. നാടിന്റെയും സമുദായത്തിന്റെയും അഭിവൃദ്ധിക്ക് വേണ്ടിയുള്ള ഒരു പരമ്പരാ​ഗത ആചാരമാണിത്. കുഞ്ഞു ചീങ്കണ്ണിയുടെ വാമൂടിക്കെട്ടിയിരുന്നു. വളരെ പണിപ്പെട്ടാണ് അതിനെ ആളുകൾ വിവാഹ വസ്ത്രം ധരിപ്പിച്ചത്.മറ്റ് വിവാഹങ്ങൾ പോലെ തന്നെ ആർഭാടകരമായിരുന്നു ഇതും. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ചീങ്കണ്ണിയെ അണിയിച്ച് വിവാഹ വേദിയിലേക്ക് ആനയിച്ചു. ചീങ്കണ്ണിക്ക് മേയർ ചുംബനം നൽകി വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി. ഏഴുവയസ്സുള്ള ചീങ്കണ്ണിയെ ദൈവത്തിന്റെ പ്രതിനിധിയായി കാണുന്നതിനാൽ വിവാഹം മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു കൂടിച്ചേരലാണ് എന്നും ഇവിടുത്തുകാർ വിശ്വസിക്കുന്നു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *