KeralaNews

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി എല്‍ഡിഎഫ് ആലോചിക്കുമെന്ന് – കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കുന്ന കാര്യം ഗൗരവമായി എല്‍ഡിഎഫ് ആലോചിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ ചെയ്യുന്നതെല്ലാം ജനം വച്ച്‌ പൊറുപ്പിക്കില്ലെന്ന് അധികാരമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നതെന്നും കാനം വ്യക്തമാക്കി. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവര്‍ണറാണ്. രണ്ട് കൈ കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാകൂ എന്ന് പ്രധാനമായും ഗവര്‍ണര്‍ തിരിച്ചറിയണം. ഗവര്‍ണര്‍ സര്‍ക്കാരിന് മേല്‍ തൂങ്ങി നില്‍ക്കുന്ന വാളായി തുടരട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണറുടെ അന്ത്യശാസനത്തിന്റെ തുട‍ര്‍ച്ചയായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയില്‍ ശക്തമായ പ്രക്ഷോഭം തുടരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *