Kerala

ചങ്ങനാശേരിയിൽ നഗരമധ്യത്തിൽ പെൺകുട്ടിക്ക് നേരെ അതിക്രമം

ചങ്ങനാശേരി :  ചങ്ങനാശേരിയിൽ ന​ഗരമധ്യത്തിൽ പെൺകുട്ടിക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 9.15ഓടെയായിരുന്നു സംഭവം. ന​ഗരമധ്യത്തിൽ രാത്രി മാതാപിതാക്കൾക്കൊപ്പം നടന്നുപൊയ്ക്കൊണ്ടിരുന്ന പെൺകുട്ടിയെയാണ് യുവാവ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. തുടർന്ന് പരിസരത്തുണ്ടായിരുന്ന വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും ചേർന്ന് യുവാവിനെ തടഞ്ഞുവച്ചു. എന്നാൽ സ്ഥലത്തെത്തിയ മറ്റ് രണ്ട് യുവാക്കൾ ജനക്കൂട്ടത്തിന് നേരെ മുളക് സ്പ്രേ പ്രയോ​​ഗിക്കുകയായിരുന്നു. ഈ തക്കത്തിന് അക്രമി ഓടി രക്ഷപെട്ടു. മുളക് സ്പ്രേ പ്രയോ​ഗിച്ചവരെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *