KeralaNews

ഗൂഗിളിന് 1337.76 കോടി രൂപ പിഴ

ന്യൂഡല്‍ഹി: ഗൂഗിളിന് പിഴ ചുമത്തി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിന് 1337.76 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

ഗൂഗിളിൻ്റെ സെര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാന്‍ സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഇന്ത്യ പ്രതികരണം നടത്തിയിട്ടില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *