KeralaNews

ഗവർണർക്കെതിരെ സർക്കാർ തെരുവിൽ; ഇന്നും നാളെയും സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാനുമായി പരസ്യപോരിനോരുങ്ങി ഇടതു മുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എല്‍ഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധക്കൂട്ടായ്മ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നേതൃത്വം നല്‍കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

കാരണം കാണിക്കല്‍ നേട്ടീസ് നല്‍കിയതോടെ വി.സിമാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാര്‍ക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

നവംബര്‍ 15 ന് രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു.വൈസ് ചാന്‍സലര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധിക്കാനാണ് ഗവണറുടെ ശ്രമം എന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *