ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. 24 മണിക്കൂറുകൾക്കിടെ 13,265 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം. 20 പേർ രോഗം ബാധിച്ചു മരിച്ചു. ആക്റ്റീവ് കേസുകളുടെ എണ്ണം 1,31,043. ടിപിആറിൽ നേരിയ കുറവ്. 3.24 ആണ് ഇന്നലെത്തെ നിരക്ക്. 199 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തെന്നും മന്ത്രാലയം അറിയിച്ചു.