തിരുവനന്തപുരം; ജില്ലാ കലക്ടര്‍ക്കാണ് കോഴിക്കോട്ടെ നവകേരള സദസിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണി കത്ത് ലഭിച്ചത്. ‘ നക്‌സലുകളെ കൊന്നൊടുക്കുന്ന മുതലാളിത്തത്തിന് കീഴടങ്ങിയ പിണറായി സര്‍ക്കാരിനെ കേരള സദസില്‍ ശക്തമായ പാഠം പഠിപ്പിക്കും ‘ എന്നാണ് കത്തില്‍ എഴുതിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പും ജില്ലാ കലക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത് ലഭിച്ചിരുന്നു. സിപിഎംഐ എം എല്‍ റെഡ് ഫ്‌ളാഗ് വയനാട് ദളത്തിന്റെ പേരിലാണ് ഭീഷണി കത്ത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.