Kerala

കോളേജിൽ നിന്നും ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പലടക്കം 4 പേര്‍ക്കെതിരെ കേസ്

കൊല്ലം: കോളേജിൽ നിന്നും ടൂര്‍ പോയ ബസില്‍ ഗോവന്‍ മദ്യം കടത്തിയതിന് പ്രിന്‍സിപ്പലടക്കം 4 പേര്‍ക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തതു.  എക്‌സൈസ് ഉദ്യോഗസ്ഥർ ബസില്‍നിന്നും 50 കുപ്പി ഗോവൻ മദ്യമാണ് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിനും ബസിലെ ജീവനക്കാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കോളേജില്‍ നിന്നുള്ള ഗോവന്‍ ടൂറിനിടെയാണ് അവിടെ നിന്നും ബസില്‍ മദ്യം കടത്താന്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നത്പിടിച്ചെടുത്ത 50 കുപ്പി മദ്യവും പ്രിന്‍സിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ വിദ്യാഭ്യാസ  സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുമാണ് ഗോവയിലേക്ക് കോളേജിൽ നിന്നും ടൂര്‍ പോയത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *