കൊച്ചി: കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരം മാലിന്യപ്ലാന്റ് മന്ത്രി പി രാജീവുമൊത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയിരുന്നു എം.ബി രാജേഷ്.
സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു. തീപിടിത്തം എത്രയും വേഗം പൂര്‍ണ്ണമായും നിയന്ത്രിക്കും. കൊച്ചിയില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യുമെന്നും എം ബി രാജേഷ് പറഞ്ഞു