കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറിയുടെ ഫലം അറിയാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ഒന്നാം സമ്മാനം 25 കോടി രൂപ എന്ന പേരിൽ ബംപർ ഭാഗ്യക്കുറി അവതരിപ്പിക്കുന്നത്. എന്നാൽ ലോട്ടറി അടിച്ചയാൾക്ക് എത്ര രൂപ ലഭിക്കും എന്നതില്‍ പലര്‍ക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. 10,000 രൂപ മുതൽ മുകളിലേക്കുള്ള എല്ലാ ലോട്ടറി സമ്മാനങ്ങൾക്കും നികുതി ഈടാക്കുന്നതാണ്, അതോടൊപ്പം ഏജന്റിന്റെ കമ്മീഷൻ എല്ലാം കഴിഞ്ഞ് മാത്രമാണ് ലോട്ടറി അടിച്ചയാൾക്ക് സമ്മാനതുക ലഭിക്കുക. 25 കോടിയുടെ ലോട്ടറി അടിച്ചയാള്‍ക്ക് നികുതിയെല്ലാം അടച്ചു കഴിഞ്ഞാല്‍ കൈയ്യില്‍ ബാക്കിയാവുക 12.88 കോടി രൂപ മാത്രമാണ്. ബാക്കി 12.12 കോടി രൂപ . ഏജന്റിന്റെ കമ്മീഷനും നികുതിയും സെസ്സും എല്ലാം ചേര്‍ന്നതാണ് ഈ തുക. ഇവയെല്ലാം കിഴിച്ചാണ് 12.88 കോടി രൂപ ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക. ഇങ്ങനെ ആദായനികുതിയുടെ പരിധിയിൽ വരുന്ന തുക സമ്മാനം ലഭിക്കുന്നവർക്ക് നികുതിയും കമ്മീഷനും കിഴിച്ചെ കൈയ്യിൽ പണം ലഭിക്കുക.