Kerala

കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയ്ക്കെതിരെ സ്പീക്കർക്ക് നോട്ടീസ്

കെപിസിസി മാർച്ചിനെതിരായ പൊലീസ് നടപടിയ്ക്കെതിരെഎ.പി. അനിൽകുമാർ ആണ് അവകാശ ലംഘനത്തിന്സ്പീക്കർക്ക്നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെയാണ് നോട്ടീസ്. സഭാ ചട്ടം 154 പ്രകാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും എതിരെ നടപടി വേണമെന്നാണ് നോട്ടീസിലെ ആവശ്യം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ഉണ്ടായിരുന്ന വേദിയിലേക്ക് ഗ്രനേഡും ടിയർ ഗ്യാസും പ്രയോഗിച്ചത് മുന്നറിയിപ്പില്ലാതെയാണെന്ന് നോട്ടീസിൽ പറയുന്നു. പ്രതിപക്ഷത്തെ മുൻനിര നേതാക്കളെ അപായപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു പൊലീസ് നടപടിയെന്നും അനിൽകുമാർ ആരോപിക്കുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *