Kerala

കെജിഒഎ ആറാമത് സംസ്ഥാന കായികമേളയിൽ  തൃശൂർ ജില്ല ചാമ്പ്യന്മാരായി

പാലക്കാട്: കെജിഒഎ ആറാമത് സംസ്ഥാന കായികമേളയിൽ 141 പോയിന്റുമായി തൃശൂർ ജില്ല ചാമ്പ്യന്മാരായി. 130 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനം നേടി. 111 പോയിന്റുമായി ആതിഥേയരായ പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത്. അവസാനദിനത്തിൽ അത്‍ലറ്റിക് മത്സരങ്ങളാണ് നടന്നത്. 

രാവിലെ നടന്ന മാർച്ച് പാസ്റ്റിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ പ്രേംകുമാർ എംഎൽഎ സല്യൂട്ട് സ്വീകരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം അബ്ദുൾ ഹക്കീം, കായിക താരം വി ബി ബിനീഷ് എന്നിവർ  ദീപശിഖ തെളിയിച്ചു.  സംഘാടക സമിതി ചെയർമാൻ ഇ എൻ സുരേഷ്ബാബു, കെ ശാന്തകുമാരി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ, ജനറൽ സെക്രട്ടറി ഡോ. എസ് ആർ മോഹനചന്ദ്രൻ എന്നിവർ സംസാരിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *