തിരൂർ: കെഎസ്ഇബി ജീവനക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. പുറത്തൂർ സെക്ഷൻ ഓഫീസ് ജീവനക്കാരൻ അബ്ദുൽ സലാം ആണ് അന്തരിച്ചത്.ആലപ്പുഴ സ്വദേശിയായ സലാം 10 വർഷത്തോളമായി പുറത്തൂർ, ആലത്തിയൂർ എന്നി ഓഫീസുകളിൽ ജേലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും.