കണ്ണൂർ ജില്ലയിൽ 10 നിയോജകമണ്ഡലങ്ങളിലായി 89 പോൾ മൗണ്ടഡ് ടൂവീലർ / ത്രീവീലർ ചാർജിങ് സെന്ററുകൾ പ്രവർത്തനക്ഷമമാക്കുന്നു. നാലുചക്ര വാഹനങ്ങൾക്കുള്ള രണ്ട് ഡിസി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ജില്ലയിൽ പൂർത്തിയായി. ഈ സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം 16-ന് രാവിലെ ഒമ്പതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനാകും.