തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശനിയാഴ്ച ശമ്പള വിതരണം ആരംഭിക്കും . ജൂൺ മാസത്തെ ശമ്പളമാണ് ഘട്ടം ഘട്ടമായി നൽകുക. ഡ്രൈവർമാർ, കണ്ടക്ടർമാർ എന്നീ വിഭാഗങ്ങൾക്കാണ് ആദ്യം ശമ്പള വിതരണം. സര്‍ക്കാര്‍ സഹായമായി 50 കോടി രൂപ ലഭിച്ചിട്ടുണ്ട് . അതേസമയം മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്കാന് വേണ്ടത് 79 കോടി രൂപയാണ്. ജൂലൈ പകുതി പിന്നിട്ടിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂണിലെ ശമ്പളം നല്‍കിയിരുന്നില്ല. ഇതിനെതിരെ യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ സഹായം കിട്ടാതെ ശമ്പളം നല്‍കാനാവില്ലെന്നാണ് മാനേജേമെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ മാസവും ശമ്പളത്തിനായി പണം നല്‍കാനാവില്ലെന്ന് പറഞ്ഞ് അഭ്യര്‍ത്ഥന ധനവകുപ്പ് നിരസിച്ചിരുന്നു.