Kerala

കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം

തിരുവനന്തപുരം> കെഎസ്ആർടിസി യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുള്ള കരാർ ഉടമയ്‌ക്കെതിരെ നടപടിയ്ക്ക് നിർദ്ദേശം. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിലെ ബസ്റ്റാൻഡുകളിലെ ശൗചാലയങ്ങളുടെ പരിപാലനം പരിശോധിക്കാൻ ഗതാഗത മന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതേതുടർന്നുള്ള പരിശോധനയിലാണ് ശൗചാലയം നടത്തിപ്പിന് കരാർ എടുത്തിരുന്നവർക്കെതിരെ നടപടിയ്ക്ക് നിർദേശം നൽകിയത്. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ കെഎസ്ആർടിസിയുടെ ചില ഡിപ്പോകൾ സന്ദർശിക്കുകയും ശൗചാലയങ്ങളിൽ മാനദണ്ഡം അനുസരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങളോ പരിപാലനമോ നടക്കുന്നില്ല എന്നും കണ്ടെത്തിയത്.

കെഎസ്ആർടിസിയുടെ കോട്ടയം, തിരുവല്ല യൂണിറ്റുകളിലെ ശൗചാലയം നടത്തിപ്പിനുളള കരാർ ഉടമ്പടിയിലെ ശുചീകരണ പ്രവർത്തനങ്ങളിലെ പല വ്യവസ്ഥകളും പാലിക്കുന്നില്ലെന്നും അധികൃതർക്ക് ബോധ്യപ്പെട്ടു. യാത്രക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കുറച്ചുകൂടി ഗൗരവകരമായ സമീപനം കൈക്കൊള്ളണമെന്നും കേരളത്തിലെ എല്ലാ യൂണിറ്റുകളിലും ഇത്തരത്തിലുള്ള മിന്നൽ പരിശോധനകൾ കർശനമാക്കണമെന്നും സിഎംഡി നിർദ്ദേശം നൽകിയിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *