Kerala

കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു. 

ആലപ്പുഴ: കരീലക്കുളങ്ങരയിൽ കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു.  മരിച്ചത് ചെങ്ങന്നൂർ ഇലഞ്ഞിമേൽ സ്വദേശി സജീവ് എന്ന ഉണ്ണിയാണ്. മദ്യപാനത്തിനിടയിലെ തർക്കം കയ്യാങ്കളിയിലെത്തി എന്നാണ്  പോലീസ് പറയുന്നത്. സംഭവത്തില്‍ 3 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നങ്ങ്യാർകുളങ്ങര തുണ്ടിൽ വീട്ടിൽ പ്രവീൺ, അരുൺ ഭവനത്തിൽ അരുൺ, ചെങ്ങന്നൂർ ഇലഞ്ഞിമേൽ മനോജ് ഭവനത്തിൽ മനോജ് എന്നിവരാണ് അറസ്റ്റിലായത്. മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.  അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എങ്കിലും സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവം പുറത്തു വന്നത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *