KeralaNews

കാരാപ്പുഴ റിസർവോയിൽ രണ്ടുവയസ്സുകാരന്‍ മുങ്ങിമരിച്ചു.

കൽപ്പറ്റ> വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ട് വയസുകാരനായ കുട്ടി മുങ്ങിമരിച്ചു. വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്താണ് മരിച്ചത്.

കാരാപ്പുഴ റിസർവോയറിനോട് ചേർന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപ്- ശാലിനി ദമ്പതികളുടെ മകനായ രണ്ട് വയസുകാരൻ ശ്യാംജിത്ത് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *