New Delhi: രാജ്യത്ത് നടക്കുന്ന ബാലപീഡനങ്ങളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (National Commission for Protection of Child Rights – NCPCR). റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, ഏകദേശം 51,000 ലധികം ബാല പീഡന കേസുകളാണ് പുറത്തു വന്നിരിയ്ക്കുന്നത്.
രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സ്ഥാപിക്കപ്പെട്ടിരിയ്ക്കുന്ന നിയമപരമായ ഒരു സ്ഥാപനമാണ് നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (NCPCR). ഇത് പരാതികൾ അന്വേഷിക്കുകയും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുകയോ നഷ്‌ടപ്പെടുത്തുകയോ ചെയ്യുന്ന സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കുകയും ചെയ്യന്നു.