കോഴിക്കോട്: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമന നടപടികള്‍ ഗവര്‍ണര്‍ മരവിപ്പിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ പ്രതികരണവുമായി കെ.കെ. രാഗേഷിൻ്റെ ഭാര്യ പ്രിയ വര്‍ഗീസ്. ഒരു രാഷ്ട്രീയനാടകത്തിൻ്റെ ഫലപ്രാപ്തിയാണ് കഴിഞ്ഞദിവസം ഉണ്ടായതെന്ന് പ്രിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രിയ വര്‍ഗീസിന്റെ പ്രതികരണം.
തൻ്റെ പേര് സര്‍വകലാശാലയുടെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചതു മുതലാണ് ഈ രാഷ്ട്രീയനാടകം തുടങ്ങിയതെന്ന് പ്രിയ വര്‍ഗീസ് പറയുന്നു. കോണ്‍ഗ്രസുകാരനായ സെനറ്റ് അംഗം എനിക്കെതിരെ വിസിക്ക് പരാതി കൊടുക്കുന്നു. കോണ്‍ഗ്രസുകാരും കെഎസ്.യുക്കാരും വിസിയുടെ വീട് ഉപരോധിക്കുന്നു. ഈ രാഷ്ട്രീയനാടകങ്ങളും ഇന്റര്‍വ്യൂവിനു തലേന്ന് ഫോണിലൂടെ ലഭിച്ച മാധ്യമഭീഷണിയും വരെ അതിജീവിച്ചാണ് അഭിമുഖ പരീക്ഷക്ക് ഹാജരായത്. അവിടെ തുടങ്ങുന്നു ഒരു വ്യക്തി എന്ന നിലയില്‍ താന്‍ അനുഭവിക്കേണ്ടി വന്ന നീതി നിഷേധങ്ങളെന്നും പ്രിയവര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.