KeralaNews

ഓഹരി വിൽപ്പനയിൽനിന്ന്‌ അദാനി ഗ്രൂപ്പ് പിന്മാറി.

ന്യൂഡൽഹി:ഇരുപതിനായിരം കോടിയുടെ തുടർ ഓഹരി വിൽപ്പന(എഫ്‌പിഒ)യിൽനിന്ന്‌ അദാനി എന്റർപ്രൈസസ്‌ പിൻമാറി. ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടുന്നതിനിടെയാണ്  പിന്മാറ്റം. ബുധനാഴ്‌ചമാത്രം അദാനി ഗ്രൂപ്പിന്റെ ഓഹരികൾ 28 ശതമാനം ഇടിഞ്ഞിരുന്നു. അദാനി പോർട്ട്‌ പോലുള്ള മറ്റു കമ്പനികളുടെ ഓഹരിയും വൻതോതിൽ ഇടിഞ്ഞു. എല്ലാ കമ്പനികളും ഓഹരിവിപണിയിൽ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ സമീപകാലത്തൊന്നും തിരിച്ചുവരവിനുള്ള സാധ്യതയില്ല. ഇതുവരെ ഓഹരി വാങ്ങിയവർക്ക്‌ പണം തിരികെ നൽകുമെന്ന്‌ കമ്പനി പ്രസ്‌താവനയിൽ പറഞ്ഞു.

ഓഹരി വിൽപ്പനയ്ക്ക് നിശ്ചയിച്ച വിലയും നിലവിലെ ഓഹരി വിലയും തമ്മിൽ ആയിരം രൂപയ്ക്ക് അടുത്ത് വ്യത്യാസം ഉണ്ട്. ഇതിനാൽ നിക്ഷേപകർക്ക് മുതൽ മുടക്ക് തിരികെ കിട്ടാൻ ഏറെക്കാലം എടുത്തേക്കാം. ഈ സാഹചര്യത്തിൽ നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് വിൽപ്പനയിൽനിന്ന്‌ പിന്മാറുന്നതെന്ന്‌ അദാനി ഗ്രൂപ്പ് വിശദീകരിച്ചു.

അതേസമയം ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഗ്രൂപ്പിന്റെ ഓഹരി മൂല്യത്തിൽ ഉണ്ടായ ഇടിവ് ഏഴര ലക്ഷം കോടി രൂപ പിന്നിട്ടു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *