World News

ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

ലോസോഞ്ജലസ്: കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ലോസാഞ്ജലസിലെ ‍‍ഡോൾ ബി തീയേറ്ററായിരുന്നു പുരസ്കാര പ്രഖ്യാപന വേദി. അവകാരകനായത് ജിമ്മി കിമ്മിലാണ്.  ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഒപ്പൻഹൈമറാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തിരിക്കുന്നത് . ആണവായുധത്തിന്റെ പിതാവ് എന്ന പേരിൽ അറിയപ്പെട്ട ഭൗതിക ശാസ്ത്രജ്ഞൻ ജെ. റോബോർട്ട് ഒപ്പൻ ഹൈമറുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്. മികച്ച സംവിധാനയകനെന്ന് ഓസ്കാറും സ്വന്തമാക്കിയിരിക്കുന്നത് ഈ ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫർ നോളൻ തന്നെയാണ് . ഓപ്പൻഹൈമറായ കിലിയൻ മർഫി മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാറിൽ 13 വിഭാ​ഗങ്ങളിലായി നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒപ്പൻഹൈമർ 7 വിഭാ​ഗങ്ങളിൽ പുരസ്കാരം നേടിയത്. അതേസമയം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് എമ്മ സ്റ്റോൺ ആണ്. പുവർ തിങ്സ് എന്ന ചിത്രത്തിന്റെ അഭിനയത്തിനാണ് പുരസ്കാരം തേടിയെത്തിയിരിക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *