Kerala

ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

കൊയിലാണ്ടി: ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഇന്നലെ രാത്രി 9 മണിയോടെ ദേശീയ പാതയില്‍ മനയിടത്ത് പറമ്പില്‍ ക്ഷേത്രത്തിനു സമീപമുള്ള പെട്രോള്‍ പമ്പിനടുത്ത് വച്ചാണ് കൊരയങ്ങാട് തെരുവില്‍ എളവീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ബൈജു (46) മരിച്ചത്. പെട്രോള്‍ പമ്പില്‍ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് ഓട്ടോ പ്രവേശിക്കവെ നിയന്ത്രണം വിട്ട കാര്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു എന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയെത്തി റോഡിലെ രക്തംകഴുകുന്നത് നാട്ടുകാര്‍ തടഞ്ഞു. ബാലകൃഷ്ണന്റെയും ലക്ഷ്മിയുടെയും മകനാണ് ബൈജു . സഹോദരി  വിജിത.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *