Thiruvananthapuram

ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ

കല്ലമ്പലം ചാത്തൻപാറയിൽ  ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി .കല്ലമ്പലം ചാത്തൻപാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ 54, ഭാര്യ സന്ധ്യ 46 ,മക്കളായ കണ്ണപ്പൻ എന്ന് വിളിക്കുന്ന അഭിജിത്ത് 16, മകൾ അമയ 12, മണിക്കുട്ടന്റെ കുഞ്ഞമ്മ ദേവകിയമ്മ 78 എന്നിവരാണ് മരിച്ചത്.മണിക്കുട്ടനെ വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയിലും മറ്റുള്ളവരെ മുറികൾക്കുള്ളിൽ മരിച്ച നിലയിലും ആണ് കണ്ടെത്തിയത്.ചാത്തൻപാറയിൽ തട്ടുകട നടത്തിവരികയായിരുന്നു മണിക്കുട്ടൻ.നേരം പുലർന്നിട്ടും പുറത്ത് ആരെയും കാണാതിരുന്നത് സംശയം തോന്നി അയൽവാസികളാണ്   പോലീസിനെ അറിയിക്കുകയുണ്ടായത്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *