Kerala

എ.സി റോഡ്‌ നവീകരനവീകരണം;  കിടങ്ങറ – മുട്ടാർ പാലത്തിന്റെ ബോസ്‌ട്രിങ്‌ ആർച്ച്‌ കോൺക്രീറ്റിങ്‌  തുടങ്ങി.

ആലപ്പുഴ  : എ.സി റോഡ്‌ നവീകരണത്തിന്‌ പുതുക്കിപ്പണിയുന്ന കിടങ്ങറ – മുട്ടാർ പാലത്തിന്റെ ബോസ്‌ട്രിങ്‌ ആർച്ച്‌ കോൺക്രീറ്റിങ്‌  തുടങ്ങി. എസി റോഡ്‌ നവീകരണ പ്രോജക്‌ടിനൊപ്പം റീബിൽഡ്‌ കേരള പദ്ധതിയും ചേർന്നാണ്‌ പാലം പുതുക്കിപ്പണിയുന്നത്‌. എസി റോഡ്‌ നവീകരണത്തിൽ കിടങ്ങറപാലത്തിന്റെ മധ്യഭാഗത്തായി  ബന്ധിപ്പിക്കുന്ന തരത്തിലാണ്‌  മുട്ടാർ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നത്‌. പഴയ കിടങ്ങറപാലത്തിന്‌ താഴെ ഭാഗത്തെത്തി പാലത്തിന്‌ അരികിലൂടെ റോഡിലേക്ക്‌ കയറുന്ന തരത്തിലായിരുന്നു മുട്ടാർ പാലവും റോഡും നിർമിച്ചത്‌. പള്ളാത്തുരുത്തി പാലത്തിന്റെ നിർമാണവും ചുരുക്കം പ്രദേശവും ഒഴിച്ചാൽ എ സി റോഡിൽ ടാറിങ്‌ അടക്കം പൂർത്തിയായിട്ടുണ്ട്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *