Kerala

എസ്എസ്എൽസി പരീക്ഷാഫലംഇന്ന് മൂന്നിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും.

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധൻ പകൽ മൂന്നിന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. വൈകിട്ട്‌ നാലോടെ ഫലം വെബ്സൈറ്റുകളിലും പിആർഡി ലൈവ് ആപ്പിലും സഫലം 2024 മൊബൈൽ ആപ്പിലും  ലഭിക്കും. ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി ഫലവും പ്രഖ്യാപിക്കും.  പിആർഡി ലൈവ് മൊബൈൽ ആപ്പിന്റെ ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ മാത്രം നൽകിയാൽ വിശദമായ ഫലം ലഭിക്കും. കൈറ്റിന്റെ ‘സഫലം 2024′ മൊബൈൽ ആപ്പിൽ എസ്എസ്എൽസി- വ്യക്തിഗത ഫലത്തിനുപുറമെ സ്‌കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാ തലങ്ങളിലുള്ള ഫല അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ തുടങ്ങിയവ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആപ് ഡൗൺലോഡ് ചെയ്യാം.

എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ പേപ്പറിലും കുറഞ്ഞത് 35 ശതമാനം സ്കോർ ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം 4,19,128 വിദ്യാർഥികൾ എസ്എസ്എൽസി ബോർഡ് പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ യോഗ്യത നേടിയിരുന്നു. 27, 105 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയിരുന്നത്. ഇത്തവണ പത്താം ക്ലാസ് പരീക്ഷ മാർച്ച് 4 മുതൽ 25 വരെയാണ് നടന്നത്.  പ്ലസ് ടു പരീക്ഷ മാർച്ച് 1 മുതൽ 26 വരെ ആയിരുന്നു നടന്നത്. 

അതേസമയം വിജയശതമാനം കൂടുന്നത് നിലവാര തകര്‍ച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫലപ്രഖ്യാപനത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവര്‍ക്ക് മാര്‍ക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും ചൂണ്ടിക്കാണിച്ചു.

2024 എസ്എസ്എൽസി പരീക്ഷാ ഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും

  1. https://pareekshabhavan.kerala.gov.in 
  2. www.prd.kerala.gov.in
  3. https://sslcexam.kerala.gov.in
  4. . www.results.kite.kerala.gov.in 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *