Kerala

എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി.

തിരുവനന്തപുരം: എകെജി സെന്ററിൽ പടക്കമെറിഞ്ഞ കേസിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് ഡൽഹിയിൽ അറസ്റ്റിലായി. യൂത്ത് കോൺ​ഗ്രസ് തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്.

എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. എകെജി സെന്ററിൽ പടക്കമെറിഞ്ഞ് രണ്ടു വർഷം തികയുന്ന ദിവസമാണ് പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. 2022 ജൂലൈ ഒന്നിനാണ് എകെജി സെന്ററിനു നേർക്കു പടക്കമെറിഞ്ഞത്. എകെജി സെന്ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈൽ ആണെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *