നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിനായി ഇ.പി ജയരാജന് കോടതിയില്‍ ഹാജരായി. മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള മറ്റ് അഞ്ച് പ്രതികള്‍ നേരത്തെ ഹാജരായിരുന്നു. കേസില്‍ വിചാരണ നേരിടുമെന്നും കോടതിയെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സാധിക്കുമെന്നും ഇ.പി ജയരാജന് പ്രതികരിച്ചു.