World News

ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി.

ന്യുയോർക്ക്‌: ഇന്ത്യക്കാരായ ദമ്പതികളെയും ആറു വയസ്സുള്ള മകനെയും അമേരിക്കയിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കർണാടക സ്വദേശികളായ യോഗേഷ് നാഗരാജപ്പ (37), ഭാര്യ പ്രതിഭ അമർനാഥ്‌ (35), മകൻ യഷ് എന്നിവരെ മെരിലാൻഡിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം യോഗേഷ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. കർണാടകയിലെ ദാവൻഗരെ സ്വദേശികളാണ് ഇവർ. ഇരുവരും സോഫ്‌റ്റ്‌വെയർ എൻജിനിയർമാരാണ്. ബാൾട്ടിമോർകൗണ്ടി പൊലീസാണ്‌ വിവരം ബന്ധുക്കളെ അറിയിച്ചത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *