Kerala

ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം: ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടർന്ന് എട്ടു പേരെ ഐസിയുവിലേക്കും മൂന്ന് കുട്ടികളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. പുനലൂർ താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് വിധേയരാക്കിയിരുന്നവരായിരുന്നു ഈ പതിനൊന്നു പേരും. ഇവർ പേ വാർഡിലായിരുന്നു കിടന്നിരുന്നത്.  ഏതാണ്ട് എട്ടരയോടെയായിരുന്നു ഇവർക്ക് ഇഞ്ചക്ഷൻ നൽകിയത്. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ രാഗികൾക്ക് അസ്വസ്ഥത ഉണ്ടാകാൻ തുടങ്ങി.  ഒപ്പം കുട്ടികൾ അതിശക്തമായി കരയാനും തുടങ്ങി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *