രാജ്യത്തെ അയുധ ശേഖരണം വർധിപ്പിക്കുന്നതായി പാർട്ടി സമ്മേളനത്തിൽ വ്യക്തമാക്കി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഉത്തര കൊറിയ വീണ്ടും ആണവായുധ പരീക്ഷണം നടത്താൻ ഒരുങ്ങുന്നുയെന്ന് അമേരിക്കയും ദക്ഷിണ കൊറിയയും അറിയിച്ചതിനെ പിന്നാലെയാണ് ആയുധ ശേഖരണം ഉയർത്താനുള്ള കിം ജോങ് ഉന്നിന്റെ തീരുമനം. കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് ഉത്തര കൊറിയ ആയുധ ശേഖരണം വർധിപ്പിക്കുന്നതെന്ന് കിം ജോങ് ഉൻ പാർട്ടി സമ്മേളനത്തിൽ ധരിപ്പിച്ചതായി ഉത്തര കൊറിയൻ വാർത്ത ഏജൻസിയായ കെസിഎൻഎ.
അതേസമയം പാർട്ടി യോഗത്തിൽ അമേരിക്കയ്ക്കെതിരെയോ ദക്ഷിണ കൊറിയയ്ക്കെതിരെയോ നേരിട്ട് വിമർശനം നടത്തിയതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നില്ല. മൂന്ന് ദിവസം നീണ്ട് നിന്ന് ദേശീയ പാർട്ടി സമ്മേളനത്തിലാണ് ഉത്തര കൊറിയാൻ ഭരണാധികാരി രാജ്യത്തെ ആയുധ ശേഖരം വർധിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്.