Kerala

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡൻറാണ്. സിപിഎം സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവും, മുൻ സംസ്ഥാന സെക്രട്ടറേയേറ്റ് അംഗവുമാണ്. 1979 മുതൽ 84 വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്റെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ശാന്തികവാടത്തിൽ. രാവിലെ 11 മണി മുതൽ എകെജി സെന്ററിലും ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിലും പൊതുദർശനം ഉണ്ടാകും. മേട്ടുക്കടയിൽ അനുശോചന യോഗം ചേരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *