KeralaNews

ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; പുതിയ നികുതി സ്ലാബ് 5 ആക്കി കുറച്ചു.

ന്യൂഡൽഹി: ആദായ നികുതി ഇളവ്പരിധി ഏഴ് ലക്ഷമാക്കി ഉയർത്തിയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. പുതിയ ആദായ നികുതി സ്‌കീമിന് മാത്രമാണ് ഇത് ബാധകമാകുക. നികുതി സ്ലാബുകൾ 5 ആയി കുറയ്ക്കുയും ചെയ്തു. 

 പുതിയ സ്ലാബിൽ  മൂന്ന് ലക്ഷം വരെ വരുമാനമുള്ളവർക്ക് ആദായ നികുതിയില്ല. മൂന്ന് മുതൽ ആറ് ലക്ഷം വരെ അഞ്ച് ശതമാനവും  ആറ് മുതൽ ഒമ്പത് ലക്ഷം വരെ 10 ശതമാനവുമാണ് നികുതി. ഒമ്പത് മുതൽ 12 ലക്ഷം വരെ 15 ശതമാനവും  12 ലക്ഷം മുതൽ 15 ലക്ഷം വരെ  20 ശതമാനവുംമാണ് തികുതി.  15 ലക്ഷത്തിന് മുകളിൽ വരുമാനത്തിന് 30 ശതമാനം നികുതി നൽകണം.

നിലവിൽ 2.5 ലക്ഷം വരെ നികുതി ഇല്ല.2.5– 5 വരെ 5 %, 5– 7.50 വരെ 10 %, 7 .50– 1ഢ വരെ 15%, 10– 12.50 വരെ 20%, 12.50 – 15 വരെ 25%, 15നണ് മുകളിൽ 30 % എന്നിങ്ങനെ 6 സ്ലാബുകൾ ആണ് ഉണ്ടായിരുന്നത്. ഇത് അഞ്ച് സ്ലാബാക്കി കുറച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *