പത്തനംതിട്ട: സംസ്ഥാന വ്യാപകമായി സഹകരണ ബാങ്കുകളിൽ സിപിഎം നടത്തുന്ന തട്ടിപ്പിന്റെ നിരയിലേക്ക് അർബൻ സഹകരണ ബാങ്കും. വായ്പത്തട്ടിപ്പും മറ്റു ക്രമക്കേടുകളും കണ്ടെത്തിയതിനെത്തുടർന്ന് റിസർവ് ബാങ്ക് ഇടപെട്ട് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല്പതു വർഷം കോൺഗ്രസ് ഭരിച്ച ഈ ബാങ്കിന്റെ നിയന്ത്രണം വഴിവിട്ട വഴിയിലൂടെ അടുത്ത കാലത്താണ് സിപിഎം പിടിച്ചെടുത്തത്. പിന്നീടാണ് ക്രമക്കേടുകൾ നടത്തിയതെന്നു സഹകാരികൾ പറയുന്നു. അവർ നൽകിയ പരാതിയിലാണ് റിസർവ് ബാങ്ക് നടപടി.
തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്കിൽ വായ്പ കൊടുക്കുന്നതിനു റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തി. ആർ ബി ഐയുടെ പരിശോധനയിൽ ബാങ്ക് പ്രവർത്തനത്തിൽ ചില ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണം. റിസർബാങ്കിൻറെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ബാങ്ക് ഭരണസമിതി.
അൻപത്തിയൊമ്പതിനായിരത്തിലേറെ സഹകാരികൾ, 18 ശാഖകൾ, 215 കോടി രൂപയുടെ നിക്ഷേപം എന്നിങ്ങനെ സംസ്ഥാനത്തെ തന്നെ വലിയ അർബൻ സഹകരണ ബാങ്കുകളിലൊന്നാണ് തിരുവല്ല ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക്. റിസർവ് ബാങ്കിൻറെ പൂർണ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ കഴിഞ്ഞ ഏപ്രിലിലാണ് ആർ ബി ഐ പരിശോധന നടത്തിയത്. വായ്പകൾ സംബന്ധിച്ച് സഹകാരികളിൽ ചിലർ നൽകിയ ചില പരാതികളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബാങ്ക് ആസ്ഥാനത്തും ശാഖകളിലും നടത്തിയ ഈ പരിശോധനയുടെ റിപ്പോർട്ട് പ്രകാരമാണ് ഈ മാസം 22 ന് ആർ ബി ഐ സ്വർണ പണയ വായ്പകളിലടക്കം നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശം നൽകിയത്. ബാങ്കിലെ ജീവനക്കാരുടെ ബന്ധുക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, മൂന്ന് സ്ത്രീകളടങ്ങുന്ന ഗ്രൂപ്പിന് 50000 രൂപ വീതം വായ്പ തുടങ്ങിയ പദ്ധതികളിലാണ് റിസർവ് ബാങ്ക് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ വായ്പ കുടിശിക വർധിച്ചതാണ് റിസർവ് ബാങ്ക് ഇടപെടലിന് കാരണമെന്നാണ് ഭരണസമിതി വിശദീകരണം.FacebookTwitterEmailWhatsAppCopy Link