അവിശ്വാസ പ്രമേയത്തെ വിജയകരമായി മറികടന്ന് ബോറിസ് ജോൺസൺ. ബോർഡിനെതിരെ സ്വന്തം കക്ഷിയിലെ വിമതരായ പാർലമെന്റ് അംഗങ്ങൾ തന്നെ കൊണ്ടുവന്ന വോട്ടെടുപ്പാണ് പരാജയപ്പെട്ടത്. പാർട്ടി ഗേറ്റ് വിവാദത്തെ തുടർന്നാണ് അവിശ്വാസ വോട്ടെടുപ്പ് നടന്നത്.
പാർട്ടിക്കുള്ളിലെ അവിശ്വാസ വോട്ടെടുപ്പിൽ 148ന് എതിരെ 211 വോട്ടുകൾ നേടിയാണ് ബോറിസ് ജോൺസൺ ബ്രിട്ടണിൽ ഭരണം ഉറപ്പിച്ചത്. ബ്രിട്ടീഷ് പാർലമെന്റിൽ ആകെ മൊത്തം 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. ഇതിൽ, അവിശ്വാസം ജയിക്കണമെങ്കിൽ കുറഞ്ഞത് 180 എംപിമാരുടെ പിന്തുണ വേണമായിരുന്നു.