ദുബായ്: അന്തരിച്ച പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു. ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ ഇന്ന് പ്രാദേശിക സമയം വൈകീട്ട് 5.30നായിരുന്നു സംസ്‌കാരം.
സഹോദരന്‍ രാമപ്രസാദ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഭാര്യ ഇന്ദിര രാമചന്ദ്രന്‍, മകള്‍ ഡോ. മഞ്ജു രാമചന്ദ്രന്‍, പേരക്കുട്ടികളായ ചാന്ദിനി, അര്‍ജുന്‍ എന്നിവരും അടുത്ത ബന്ധുക്കളും സാമൂഹ്യപ്രവര്‍ത്തകരും മാത്രമാണ് സംസ്‌കാര ചടങ്ങുകളില്‍ സംബന്ധിച്ചത്.
മരണശേഷം കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ദുബായ് സര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ചടങ്ങുകള്‍ നടന്നത്.