Kerala

അറബിക്കടലിൽ ഭൂചലനം

തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 8:56 ഓടെയായിരുന്നു ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *