പബ്‌ജി കളിക്കുന്നത് വിലക്കിയ അമ്മയെ സൈനികനായ പിതാവിന്റെ തോക്കുപയോഗിച്ച് മകൻ വെടിവച്ചുകൊന്നു. മൃതദേഹം മൂന്ന് ദിവസം വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചു. പതിനാറുകാരനായ മകനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
ഉത്തർപ്രദേശിലെ ലഖ്‌നൗ യമുനാപുരം കോളനിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് പശ്‌ചിമബംഗാളിൽ കരസേനാ ജൂനിയർ കമീഷൻഡ് ഓഫീസറാണ്. പബ്‌ജി ഗെയിമിന് അടിമപ്പെട്ട മകനെ മൊബൈൽഫോൺ നിരന്തരം ഉപയോഗിക്കുന്നതിൽനിന്ന് അമ്മ വിലക്കിയിരുന്നു.