Kerala

അച്ചൻകോവിൽ വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷപ്പെടുത്തി. 

കൊല്ലം: അച്ചൻകോവിൽ വനത്തിൽ അകപ്പെട്ട വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല എന്നാണ് റിപ്പോർട്ട്. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ വനത്തിൽ അകപ്പെട്ടത്. തൂവൽമലയെന്ന സ്ഥലത്ത് ഇവർ കുടുങ്ങിയത്.   ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സിൽ ഉൾപ്പെട്ട വിദ്യാർത്ഥികളാണിവർ.  കുട്ടികളെ തിരികെ എത്തിക്കാൻ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിനൊടുവിലാണ് ഇവരെ പുറത്തെത്തിച്ചത്. ​ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുല‍ര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ സാധിച്ചത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *