Riyadh: ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ, ഹജ്ജ് തീര്‍ത്ഥാടകരുടെ ഭക്ഷണ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണം കൊടുക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്കി സൗദി പബ്ലിക് പ്രോസിക്യൂഷന്.
ഭക്ഷ്യസുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 10 ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ നല്‍കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. അതുകൂടാതെ, നിയമലംഘകരുടെ ലൈസന്‍സ് റദ്ദാക്കുകയും ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയം ചെയ്യും. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ സ്വന്തം ചെലവില്‍ പേരുകള്‍ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തേണ്ടി വരുമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.