KeralaNews

സ്വപ്നയുടെ രഹസ്യമൊഴി: നിയമ നടപടി ‘ഞാൻ നോക്കിക്കോളാ’മെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കറൻസി കടത്തുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് കോടതിയിൽ നൽകിയ 164 രഹസ്യമൊഴിക്കെതിരെ നിയമ നടപടി സ്വീകരിക്കുമോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ നിസംഗമായ മറുപടി. 37 ദിവസത്തിന് ശേഷം ഇതാദ്യമായി മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിയോട്, സ്വപ്നാ സുരേഷ് നൽകിയ മൊഴി വ്യാജമാണെങ്കിൽ അങ്ങേയ്ക്ക് നിയമനടപടി സ്വീകരിക്കാമല്ലോ എന്നായിരുന്നു ചോദ്യം. ‘അത് ഞാൻ നോക്കിക്കോളാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതോടെ, മജിസ്ട്രേറ്റിന് മുന്നിൽ ഒരാൾ 164 പ്രകാരം വ്യാജ മൊഴി നൽകിയാൽ മാനനഷ്ടം ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് വീണ്ടും പ്രസക്തിയേറി. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുണ്ടായ ഘട്ടത്തിൽ തന്നെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നുവെങ്കിൽ കേരളം ഇത്രയേറെ കലുഷിതമാകുമായിരുന്നോ എന്ന ചോദ്യത്തിന്, ‘നിങ്ങൾ ഇപ്പോൾ കേരളത്തിൽ വന്നയാളാണോ? ഇവിടെ ജീവിച്ച ആളല്ലേ’ എന്ന മറുചോദ്യമാണ് അതൃപ്തിയോടെ
മുഖ്യമന്ത്രി ഉയർത്തിയത്. യുഎഇ കോൺസൽ ജനറലിന്റെ വീട്ടിൽനിന്ന് ക്ലിഫ് ഹൗസിലേക്ക് ബിരിയാണി ചെമ്പ് എത്തിച്ചെന്ന കാര്യം ആരോപണം വന്നപ്പോഴാണ് താൻ അറിഞ്ഞത്. തന്റെ കുടുംബത്തിനു നേരെ ഉയരുന്ന ആരോപണങ്ങൾക്കു തപ്പു കൊട്ടികൊടുക്കുന്ന ആളുകളുണ്ട്. അങ്ങനെ അപകീർത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതം. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലേക്കു വന്നത് കോൺസൽ ജനറലിന്റെ കൂടെയാണ്. വന്നപ്പോഴെല്ലാം കോൺസൽ ജനറലും ഉണ്ടായിരുന്നതായും മുഖ്യമന്ത്രി ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *