KeralaNews

സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും മാല മോഷണം; പൊലീസുകാരൻ അറസ്റ്റിൽ

എറണാകുളം: സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. സിറ്റി എആര്‍ ക്യാമ്പിലെ അമല്‍ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി നടേശന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന നടേശന്‍റെ മരുമകളുടെ 10 പവന്‍ സ്വര്‍ണമാണ് അമല്‍ മോഷ്ടിച്ചത്.

മാലകാണാനില്ലെന്ന നടേശന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ  അന്വേഷണത്തിലാണ് മാല മോഷ്ടിച്ചത് പൊലീസ്സുകാരനായ അമലാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്ന്. താന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിലായിരുന്നെന്നും അതിനാലാണ് മോഷണം നടത്തിയതെന്നും അമല്‍ ദേവ് പോലീസിന് മൊഴി നല്‍കി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *