Ernakulam

സുധാകരനെതിരെ കേസെടുത്ത് പോലീസ്

മുഖ്യമന്ത്രിക്കെതിരായ വിവാദ പരമർശത്തിൽ കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരനെതിരെ പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് സുധാകരനെതിരെ കേസെടുത്തത്. സിപിഎം പ്രവർത്തകരുടെ പരാതിയിൽ 153 പ്രകാരം ആണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചങ്ങലക്കിട്ട നായ എന്ന പേരിൽ മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം കെ.സുധാകരൻ നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് സിപിഎം നേതാക്കൾ വിമർശിച്ചത്. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *